കോമ്പാറ ജംഗ്ഷന്‍ നവീകരണത്തിന് ഭരണാനുമതി

Web Desk
1 Min Read

ആലുവ: കഴിഞ്ഞ നിയമസഭ ബജറ്റില്‍ എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം ഉള്‍പ്പെടുത്തി എടത്തല പഞ്ചായത്തിലെ കോമ്പാറ ജംഗ്ഷന്റെ നവീകരണത്തിനായി അനുവദിച്ച അഞ്ച് കോടി രൂപയുടെ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് വേണ്ടിയുള്ള അലൈന്‍മെന്റ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച്. സ്ഥലം ഏറ്റെടുത്ത് കോമ്പാറ ജംഗ്ഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ ഭാഗത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മാറി സുഗമമായ ഗതാഗത സൗകര്യം ഉണ്ടാവുമെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!