മധ്യവയസ്‌കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

Web Desk
1 Min Read

പറവൂര്‍: മധ്യവയസ്‌കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. ഞാറക്കല്‍ ആറാട്ട് വഴി മണപ്പുറത്ത് വീട്ടില്‍ ആനന്ദന്‍ (49) ആണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്.

city exchange

കാന്‍സര്‍ രോഗിയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി കൈയ്യില്‍ കയറി പിടിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. സമാനമായ കേസില്‍ അപ്പീല്‍ ജാമ്യത്തിലും മറ്റു രണ്ടു കേസുകളില്‍ ജാമ്യത്തിലും ആണ് ഇയാള്‍.

ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍ വിജയകുമാര്‍,
കെ കെ ദേവരാജ്, എ എസ് ഐ സി എ ഷാഹിര്‍, സ്വപ്ന, ഉദ്യോഗസ്ഥരായ ടി ബി ഷിബിന്‍, കെ ജി പ്രീജന്‍ ബോണ്‍സാലേ, വിനീഷ്, രേഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!