

പയ്യന്നൂര്‍: രോഗ ബാധിതനായി ചികിത്സയിലുള്ള രാമന്തളി ഗ്രാമപഞ്ചായത്തിലെ കൊവ്വപ്പുറത്തെ വടക്കുമ്പത്ത് ശോഭയുടെ മകന്‍ ശരത്തിന്റെ ചികിത്സയ്ക്കു വേണ്ടി പയ്യന്നൂര്‍ സൗഹൃദവേദി ധനസഹായം നല്‍കി. സൗഹൃദ വേദിക്കു വേണ്ടി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ചികിത്സ സഹായ കമ്മിറ്റി ചെയര്‍മാര്‍ ഒ കെ ശശിയ്ക്കു കൈമാറി.

പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗള്‍ഫ് നാടുകളിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം.

ചടങ്ങില്‍ ചികിത്സ കമ്മിറ്റി കണ്‍വീനര്‍ കെ പി ദിനേശന്‍, കൊടക്കല്‍ ചന്ദ്രന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

