
ഒപ്പം കഴിക്കാവുന്നവ: ഗാര്‍ലിക് ബ്രെഡ്
ഗാര്‍ണിഷ് ചെയ്യാന്‍: ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍
സെര്‍വിംഗ് പോര്‍ഷനുകള്‍: 1

കോളിഫ്‌ളവര്‍ സ്റ്റെം സോസ്

ചേരുവകള്‍
കോളിഫ്‌ളവര്‍ സ്റ്റെം- 2 എണ്ണം
സവാള- 0.5 കപ്പ്
വെളുത്തുള്ളി- 1 ടീസ്പൂണ്‍
ഒലിവ് ഓയില്‍- 1 ടേബിള്‍സ്പൂണ്‍
ആശീര്‍വാദ് ഉപ്പ്- 0.25 ടീസ്പൂണ്‍
കുരുമുളക്- 0.25 ടീസ്പൂണ്‍
ക്രീം- 1 ടേബിള്‍സ്പൂണ്‍
പാര്‍മേഷ്യന്‍ ചീസ്- 1 ടേബിള്‍സ്പൂണ്‍
തൈം- 0.25 ടീസ്പൂണ്‍
പാല്‍- 1 കപ്പ്
പാസ്ത
ചേരുവകള്‍
സണ്‍ഫീസ്റ്റ് യിപ്പീ ട്രൈകളര്‍ പാസ്ത- 2 പാക്കറ്റ്
ആശീര്‍വാദ് ഉപ്പ്- 0.25 ടീസ്പൂണ്‍
കോളിഫ്‌ളവര്‍ അല്ലികളാക്കിയത്- 1 കപ്പ്
കുരുമുളക്- 0.25 ടീസ്പൂണ്‍
ഇളം കോളിഫ്‌ലവര്‍ ഇലകള്‍- 1 ടീസ്പൂണ്‍
ഒലിവ് ക്രമ്പ്- 1 ടീസ്പൂണ്‍
ബേസില്‍ ഓയില്‍- 0.25 ടീസ്പൂണ്‍
പാചകവിധി
കോളിഫ്‌ളവര്‍ സ്റ്റെം സോസ്
- കോളിഫ്‌ലവര്‍ സ്റ്റെം നന്നായി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കുക.
- ഇതിലേക്ക് വെളുത്തുള്ളി, തൈം, സവാള എന്നിവ ചേര്‍ത്ത്, സവാളയുടെ നിറം മാറുന്നതുവരെ വഴറ്റുക.
- ഇതിലേക്ക് കോളിഫ്‌ളവര്‍ സ്റ്റെം, ഉപ്പ്, കുരുമുളക്, എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.
- കോളിഫ്‌ലവര്‍ സ്റ്റെം നിറം മാറാന്‍ തുടങ്ങുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക.
- സ്റ്റെം നന്നായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, ക്രീം എന്നിവ ചേര്‍ക്കുക
- അടുപ്പില്‍ നിന്നും വാങ്ങി വെച്ച് തണുപ്പിക്കുക. ശേഷം ഇത് മിക്‌സിയില്‍ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
പാസ്ത
- ഒരു പാനില്‍ വെള്ളം ചൂടാക്കുക, ബാക്കിയുള്ള ചേരുവകള്‍ മുഴുവന്‍ ഇതിലേക്ക് ചേര്‍ത്ത് ഒരു സ്റ്റോക്ക് ഉണ്ടാക്കുക.
- നേരത്തെ അരിച്ചെടുത്തു വെച്ച സ്റ്റോക്കിലേക്ക് ട്രൈകളര്‍ പാസ്ത ചേര്‍ക്കുക, തിളപ്പിക്കുക, വീണ്ടും അരിച്ചെടുക്കുക.
- ഒരു പാന്‍ ചൂടാക്കുക, ഇതിലേക്ക് എണ്ണയും കോളിഫ്‌ളവര്‍ അല്ലികളും ചേര്‍ക്കുക.
- കോളിഫ്‌ളവര്‍ അല്ലികള്‍ വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് സോസ് ചേര്‍ത്ത് വീണ്ടും വേവിക്കുക.
- സീസണിംഗ് ചെയ്ത ശേഷം പാസ്ത ചേര്‍ക്കുക.
- പാസ്ത ചെറുതായി വേവിച്ച ശേഷം ഇതിലേക്ക് പാര്‍മേഷ്യാന്‍ ചീസ്, കോളിഫ്‌ളവര്‍ ഇലകള്‍ എന്നിവ ചേര്‍ക്കുക.
- ഒലിവ് ക്രമ്പ്, ബേസില്‍ ഓയില്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

