എവിടെയോ എന്തോ ഒരു കുഴപ്പമില്ലേ?

Web Desk
2 Min Read

എവിടെയോ എന്തോ ഒരു കുഴപ്പമില്ലേ? അതെ തീര്‍ച്ചയായും ഉണ്ട് ഇത് എന്റെ മാത്രം അഭിപ്രായമല്ല പലര്‍ക്കും ഈ അഭിപ്രായമുണ്ടായേക്കാം.

city exchange

മോഹന്‍ലാല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്നും പരമോന്നത ബഹുമതിയായ ദാദേ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങുന്ന അതേസമയം തന്നെ മമ്മൂട്ടിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നു.
‘അവിടെ പാലുകാച്ചല്‍’ ഇവിടെ ‘തുങ്ങി മരണം’ അവിടെ അവാര്‍ഡ് ദാനം ഇവിടെ റെയ്ഡ്.

ഇത് കേവലം യാദൃശ്ചികമായി സംഭവിച്ചതാണോ?
വിന്റേജ് കാറുകള്‍ വാങ്ങുന്നതും അത് സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതുമൊക്കെ സമ്പന്നരെ സംബന്ധിച്ചിടത്തോളം അസാധാരണമായ കാര്യമല്ല.

പക്ഷേ ഇവിടെ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് നടന്ന നാടകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുകളില്‍ ഉന്നയിച്ച സംശയം തീര്‍ച്ചയായും ന്യായമാണ്. അതും മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ആ ദിവസം തന്നെ റെയ്ഡ് നടന്നതുമായി എന്തെങ്കിലും ബന്ധമുണ്ടോ?

- Advertisement -
Ad image

ഇതേ കേസുമായി ബന്ധപ്പെടുത്തി പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നീ പേരുകള്‍ കൂടി ഉണ്ടായിരുന്നുവെങ്കിലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് ആണ് ഉയര്‍ന്ന് കേട്ടത്.

ആരുടെയെങ്കിലും കൈവശമുള്ള വാഹനങ്ങളുടെ രേഖകളെ കുറിച്ച് എന്തെങ്കിലും സംശയം അധികാരികള്‍ക്ക് ഉണ്ടെങ്കില്‍ ഫോണില്‍ വിളിച്ച് അവയുടെ ഡോക്യുമെന്റുകള്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കുമായിരുന്നില്ലെ. ഇതിന് പത്രക്കാരെ മുഴുവന്‍ വിളിച്ചു കൂട്ടി ഇങ്ങനെയൊരു റെയ്ഡ് നടത്തേണ്ട കാര്യമുണ്ടായിരുന്നോ?

ഓപ്പറേഷന്‍ നംങ്കൂര്‍ എന്ന പേരിട്ട ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട് കസ്റ്റംസ് കമ്മീഷണര്‍ വിളിച്ച പത്രസമ്മേളനത്തില്‍ അദ്ദേഹം വളരെ ആവേശത്തോടെ കത്തിക്കയറുകയറുമ്പോള്‍ ഏതൊ ഒരു സാര്‍ വിളിക്കുന്നു അതോടെ അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചു മടങ്ങുന്നു. ആരായിരുന്നു ആ സാര്‍ എന്തുകൊണ്ടാണ് പത്രസമ്മേളനം പകുതി വഴി നിര്‍ത്തി പോകേണ്ടി വന്നത്?

സംശയങ്ങള്‍ നിരവധിയുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടണം എന്ന ആവശ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസ് നടപടികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. താന്‍ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കുകയും എവിടെയും നിയമവിരുദ്ധത ഇല്ല എന്ന് വിശദീകരിക്കുകയും ചെയ്തതാണ് പക്ഷേ കസ്റ്റംസ് അധികൃതര്‍ ഇതൊന്നും വകവച്ചു കൊടുത്തില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്നും വ്യാജ അഡ്രസ്സില്‍ വാഹനം വാങ്ങിയ കേസും രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച കേസും പിന്നെ പുലിനഖം കഴുത്തിലണിഞ്ഞതുമൊക്കെ എവിടം വരെ എത്തി എന്നറിയാനുള്ള ആകാംക്ഷയും പൊതു ജനങ്ങള്‍ക്കുണ്ട്. ഇത് പോലെ അനേകം
തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ നിലനില്‍ക്കുമ്പോള്‍ ഈ വാഹന വിഷയത്തില്‍ മാത്രം ഇത്ര ധൃതിപിടിച്ച് റെയിഡും തുടര്‍ന്നുള്ള വാര്‍ത്തകളുമൊക്കെ സൃഷ്ടിച്ചത് എന്തിനായിരിക്കും ?

നിയമപാലകര്‍ നിയമലംഘനം പിടികൂടുന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. പക്ഷേ അത് ദുരുപതിഷ്ടമായിരിക്കരുത് എന്ന് മാത്രം.

Share This Article
Leave a Comment
error: Content is protected !!