പണയപ്പെടുത്തരുത് സ്വാതന്ത്ര്യം

Web Desk
1 Min Read

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 1498ല്‍ വാസ്‌കോ ഡി ഗാമ കോഴിക്കോട് കാലു കുത്തിയന്നു തൊട്ടു തുടങ്ങിയതാണ് സ്വാതന്ത്ര്യത്തിനുള്ള പോരാട്ടങ്ങള്‍. 430 വര്‍ഷങ്ങള്‍ നീണ്ടു ആ പോരാട്ടങ്ങള്‍. ഇക്കാലയളവില്‍ നിരവധി പേര്‍ ജീവന്‍ ബലി നല്‍കി. അവരെ സ്മരിക്കുകയും അവര്‍ വാങ്ങിത്തന്ന സ്വാതന്ത്ര്യം യഥാവിധി നിലനിറുത്തുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. സമരത്തിന്റെ ഓരോ പാഠവും നമുക്ക് പ്രചോദനമാവണം. അതിനു പകരം പരസ്പരം നാം പാരതന്ത്ര്യം സൃഷ്ടിക്കുകയാണ്.

city exchange

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇനിയും പുറത്തു നിന്നുള്ളവര്‍ക്ക് നാം താവളം ഒരുക്കുകയാണ്. രാജ്യത്തെ വിദേശികള്‍ക്ക് പണയപ്പെടുത്താനുള്ള തിരക്കിലാണ് പലരും. നാം സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍ ആഘോഷത്തിനെന്ത് അര്‍ഥമാണുള്ളത്? സ്വയം ഭിന്നിപ്പിച്ചപ്പോഴാണ് മറ്റുള്ളവര്‍ നമ്മെ കീഴടക്കിയത്. ഈ വസ്തുത ഇപ്പോഴും നാം മറക്കുകയാണ്. ‘ജാതി മതാന്ധര്‍ തമ്മിലന്തപ്പെടും തനയനെന്തിനഹോ സ്വരാജ്യം’ എന്ന് ചോദിച്ചു പോവുകയാണ്.

Share This Article
Leave a Comment
error: Content is protected !!