

ഇല്യാസ് പാകം ചെയ്ത വിവിധയിനം ഭക്ഷണം രുചിക്കാത്തവര്‍ രാമന്തളിയിലും അയല്‍പ്രദേശത്തും ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. വിവാഹം, സംഗമങ്ങള്‍, നേര്‍ച്ചകള്‍ എവിടെ നടത്തിയാലും ഇല്യാസിന്റെ സാന്നിധ്യം ഒഴിച്ചു കൂടാത്തതാണ്.

നിര്‍ധന കുടുംബത്തില്‍ ജനിച്ച ഇല്യാസ് നന്നെ ചെറുപ്പത്തില്‍ വന്ദ്യ പിതാവ് പാചക വിദഗ്ദനായ പിതാവ് കുരിക്കളെ പീടികയില്‍ അബ്ദുല്ലയോടൊപ്പം ബദര്‍ പള്ളിക്കു സമീപത്തെ ചായക്കടയിലെ സഹായിയായി ജീവിതം ആരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാനായ ഇല്യാസിന്നു 13-ാം വയസ്സില്‍ തന്നെ കുടുംബ ഭാരം ചുമക്കേണ്ടി വന്നു. ചായക്കടയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ മത്സ്യബന്ധനത്തിനും കല്യാണ വീടുകളിലും മറ്റും പാചകം ഒരുക്കാനും പോകാറുണ്ടായിരുന്നു.


അന്നത്തെ പേരുകേട്ട പാചക വിദഗ്ധന്‍മാര്‍ പിതാവിനെ കൂടാതെ കെ പി അബ്ദുല്‍ ഖാദര്‍, കെ പി മമ്മു, തായത്ത് ഉമ്മര്‍ക്ക എന്നിവരായിരുന്നു. അഞ്ച് വര്‍ഷം അവരോടൊപ്പം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഒപ്പം കൂടി. അവിടെ നിന്നും പാചകകല സ്വായത്തമാക്കി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പാചക രംഗത്ത് പകരം വെക്കാനില്ലാത്ത വിദഗ്ദനായി. ഏതു തരം സദ്യ ഒരുക്കാന്‍ ആഗ്രഹിക്കുന്നവരുടെയും നാവില്‍ തുമ്പില്‍ ആദ്യം ഓടിയെത്തുക ഇല്യാസിന്റെ പേരായിയിരിക്കും.
മാതാവ് കെ കെ സൈനബയും ഭാര്യ യു എന്‍ നജ്മയും മക്കളായ മുഹമ്മദ് ഇജാസും നജിയയും റഫ്‌നയുമാണ് ഇല്യാസിന്റെ കുടുംബം. പരേതരായ പിതൃസഹോദരമാരായ കെ പി മമ്മു, കെ പി ഖാദര്‍ എന്നിവരുടെയും സഹായവും ലഭിച്ചത് മനസ്സില്‍ എപ്പോഴും ഓര്‍ക്കുകയാണദ്ദേഹം. മാതാ പിതാക്കള്‍ക്കൊപ്പം വന്ന വഴിയും വിദ്യ പകര്‍ന്നു തന്ന ഗുരുനാഥന്മാരെയും ഒരിക്കലും മറക്കാത്ത ഇല്യാസ് ജനസമ്മതനായ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.
കാരംസ് കളി ഏറെ ഇഷ്ടപെട്ടു നെഞ്ചോട് ചേര്‍ത്ത ഇല്യാസ് നാട്ടിലെ പ്രമുഖ സ്‌പോര്‍ട്‌സ്- ജീവകാരുണ്യ ക്ലബ്ബായ സോക്കര്‍ എഫ് സിയുടെ ഭാരവാഹിയും കൂടിയാണ്.
പതിനെട്ടാം വയസ്സില്‍ കെ പി ഖാദര്‍ക്കയുടെ ശിക്ഷണത്തില്‍ ആദ്യമായി ഒരു കല്യാണ പാര്‍ട്ടിക്ക് വേണ്ടി സ്വതന്ത്രമായി പാചക ജോലിയില്‍ ഏര്‍പ്പെട്ടു. പ്രസിദ്ധി നേടിയ രാമന്തളിയിലെ 17 ശുഹദാ മഖാം ഉറൂസിനും പുളിങ്ങോം പള്ളിയിലെ ഉറൂസിനും എത്തുന്ന പതിനായിക്കണക്കിനു പേര്‍ക്ക് രുചിയേറിയ ഭഷണം നല്‍കി സന്തോഷിപ്പിക്കുന്നതില്‍ എന്നും കൃതാര്‍ഥനാണ് ഇല്യാസ്.

