പഞ്ചായത്ത് യു ഡി എഫ് സായാഹ്ന ധര്‍ണ്ണ

Web Desk
1 Min Read

പയ്യന്നൂര്‍: നിര്‍ദ്ദിഷ്ഠ കെ റെയില്‍ കേരളത്തിന്റെ സാമ്പത്തിക അസ്ഥിത്വം പാടെ തകര്‍ക്കുമെന്നും അതുവഴി കേരളം മറ്റൊരു ശ്രീലങ്കയായി മാറുമെന്നും ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാര്‍. കേരളത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു ഡി എഫ് സമരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാമന്തളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിനാശ വികസനത്തിന് ഒരു വര്‍ഷം എന്ന പ്രമേയത്തില്‍ പുന്നക്കടവിനു സമീപം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

യു ഡി എഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി സി നാരായണന്‍, അഡ്വ. ഡി കെ ഗോപിനാഥ്, പി എം ലത്തീഫ്, വി വി ഉണ്ണികൃഷ്ണന്‍, എ ഒ പി ഹമീദ്, യു കെ മുഹമ്മദ് കുത്തി, കെ സി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

കെ എം കോമളവല്ലി, പഞ്ചായത്ത് അംഗങ്ങളായ പി പി നാരായണി, കെ സി അബ്ദുല്‍ ഖാദര്‍, മോണങ്ങാട്ട് മൊയ്തു, സി ജയരാജ്, കെ സി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!