

നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ വാടക കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചിരുന്ന 133-ാം നമ്പര്‍ അങ്കണവാടിക്ക് പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്ത് ഹൈടെക് അങ്കണവാടി നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് പറമ്പയം നിവാസികളുടെ വളരെ കാലത്തെ ആവശ്യമായിരുന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം ജനുവരി ഏഴിന് പ്രതിപക്ഷ നേതാവ് നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും.

