
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഫിനിഷ്ഡ് ഫര്‍ണിച്ചര്‍ എക്സിബിഷന്‍ അങ്കമാലി അഡലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ മെയ് ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും. ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്റ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ നിര്‍മാതാക്കളേയും വിതരണക്കാരേയും ഒരേ പ്ലാറ്റ്ഫോമിലെത്തിച്ച് പുതിയ വ്യാപാര സാധ്യതകള്‍ കണ്ടെത്തുവാനാണ് ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ ശ്രമം.

കേരളത്തിലെ തനത് ഫര്‍ണിച്ചറുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച് കയറ്റുമതി ചെയ്യാനും എക്‌സിബിഷന്റെ ലക്ഷ്യമാണ്. ഫിഫെക്സ് 2023ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറിലേറെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ പങ്കെടുക്കും. മുപ്പതിനായിരത്തിലേറെ ബിസിനസ് സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന എക്സിബിഷന്‍ ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്.

ബിസിനസുകാരെ ഉദ്ദേശിച്ചു നടക്കുന്ന എക്സിബിഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ ഫിഫെക്സില്‍ 200 കോടിയില്‍പരം രൂപയുടെ ബിസിനസാണ് നേടിയത്.
