

പയ്യന്നൂര്‍: പാലക്കോട് അഴിമുഖത്ത് നിന്ന് ഡ്രഡ്ജ് ചെയ്ത ഉപ്പു കലര്‍ന്ന മണല്‍ ശേഖരിച്ച് ചിറ്റടിയിലെ കുന്നില്‍ മുകളില്‍ സൂക്ഷിക്കുന്നത് മൂലം പരിസരത്തെ വീടുകളുകളിലെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായതായി പരാതി ഉയര്‍ന്ന പാലക്കോട്ടെ വീടുകള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.

മണല്‍ സംസ്‌കരിക്കുന്നതു മൂലം വീട്ടു കിണറുകളിലെ കുടിവെള്ളത്തില്‍ ഉപ്പു കലരുന്നതായുള്ള പരാതികളുടെ പശ്ചാത്തലത്തില്‍ ഇവിടെ കൂട്ടിയിട്ട മണല്‍ നീക്കം ചെയ്യുന്നതിനും കുടിവെള്ളം മുട്ടിയ ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ മുസ്‌ലിം ലീഗ് സിക്രട്ടറി കെ ടി സഹദുല്ല, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി എം ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ കെ സി മുസ്തഫ, കെ സി അബ്ദുല്‍ ഖാദര്‍, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് കരമുട്ടം, ശാഖ ലീഗ് പ്രസിഡന്റ് കെ സി അഷറഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

