
ദുബൈ: സിനിമാ നിര്‍മാതാവ് മട്ടാഞ്ചേരി കൊമ്പറമുക്ക് നജീബ് (59) ദുബൈയില്‍ നിര്യാതനായി. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലേവാര്യത്തെ മാലാഖ കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങല്‍ ബാബു- നജീബ് കൂട്ടുകെട്ടില്‍ നിര്‍മിച്ച അദ്ദേഹം അരയന്നങ്ങളുടെ വീട്, വജ്രം എന്നീ സിനിമകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. വര്‍ഷങ്ങളായി ദുബൈയിലാണ് താമസിക്കുന്നത്. ഖബറടക്കം ദുബൈയില്‍.
ഭാര്യ: ഷാജനി. മക്കള്‍: സ്‌നേഹ, നടാഷ. പിതാവ്: ഹംസ, മാതാവ്: ജമീല.

