അവസാന വിസില്‍ വിളിച്ച് റഫറി ആലിക്കോയ മടങ്ങി

Web Desk
1 Min Read


കോഴിക്കോട്: അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ മത്സരങ്ങളില്‍ വിസില്‍ മുഴക്കി ഗ്രൗണ്ടുകളില്‍ നിറഞ്ഞ് നിന്ന റഫറി ആലിക്കോയ (65) ജീവിതത്തില്‍ നിന്ന് അവസാന വിസില്‍ മുഴക്കി മടങ്ങി.
സെവന്‍സ് ഫുട്ബാള്‍ റഫറിയും കേരള സെവന്‍സ് ഫുട്ബാള്‍ റഫറീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിന് സമീപം വടക്കേ വീട്ടില്‍ ആലിക്കോയ.

city exchange

മൂന്നരപ്പതിറ്റാണ്ടിലേറെയായി സെവന്‍സ് ഫുട്ബാള്‍ റഫറിയായിരുന്ന ആലിക്കോയ സംസ്ഥാനത്തുടനീളമുള്ള മത്സരങ്ങളില്‍ വിസിലൂതിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ മത്സരങ്ങളുടെ റഫറിയായിരുന്നു വര്‍ഷങ്ങളോളം. ഇന്റര്‍സോണ്‍ മത്സരം ഫാറൂഖ് കോളെജില്‍ നടന്നപ്പോള്‍ മുഖ്യ റഫറിയായതും ആലിക്കോയയായിരുന്നു. ചെറുപ്പകാലത്ത് ഫുട്ബാള്‍ താരമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: നജ്മുദ്ദീന്‍, നഫ്‌സുദ്ദീന്‍ (സൗദി അറേബ്യ), സഫറുദ്ദീന്‍. മരുമക്കള്‍: ജസ്‌ന, നജ്‌ന, ഇഷ മറിയം.

Share This Article
Leave a Comment
error: Content is protected !!