

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് വെസ്റ്റ് മലാപറമ്പ് പാലിയേറ്റീവ് കെയറിന് ആംബുലന്‍സ് സമ്മാനിച്ചു. ആംബുലന്‍സിന്റെ താക്കോല്‍ ദാനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു.

സമര്‍പ്പിത ജീവിതങ്ങള്‍ക്ക് മാത്രമേ കാരുണ്യം പങ്കുവെക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോട്ടറി ക്ലബ്ബിന്റെ സേവനവും മലാപറമ്പ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനവും മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലാപറമ്പ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ചെയര്‍ പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറാബി താക്കോല്‍ ഏറ്റുവാങ്ങി.

ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സേതു ശിവശങ്കര്‍ നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ്ബ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോണ്‍ അധ്യക്ഷത വഹിച്ചു.
മലാപറമ്പ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ മാതൃക പ്രവര്‍ത്തനം റോട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അംഗങ്ങള്‍ പണം സ്വരൂപിച്ച് ആംബുലന്‍സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് രാജേഷ് ജോണ്‍ പറഞ്ഞു.
സെക്രട്ടറി കെ സന്ദീപ്, ട്രഷറര്‍ എം സി എലോണ്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ശൈലേഷ് കുമാര്‍, ജോബിഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

