

കോഴിക്കോട്: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് മേഖലയില്‍ ഇന്ത്യയില്‍ ആദ്യമായി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഡിജിറ്റല്‍ ആപ്പ് തയ്യാറാകുന്നു.

പി എ എച്ച് എന്ന പേരിലുള്ള ആപ്പിന്റെ ലോഞ്ചിംഗ് റാവിസ് കടവ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് നിര്‍വ്വഹിക്കും.

കമ്പിനിയുടെ ഗ്ലോബല്‍ ലോഗോ അബ്ദുസമദ് സമദാനി എം പി പ്രകാശനം ചെയ്യും. ഇതോടൊപ്പം ഒരുങ്ങുന്ന ഡിജിറ്റല്‍ ജേര്‍ണല്‍ പി എ എച്ച് കണക്ട് കെയുടെ ലോഞ്ചിംഗ് കോയമ്പത്തൂര്‍ അഡീഷണല്‍ കമ്മീഷണര്‍ ഇന്‍കം ടാക്‌സ് ബെന്‍ മാത്യൂ വര്‍ക്കി ഐ ആര്‍ എസ് നിര്‍വ്വഹിക്കും.
ടാക്‌സ്, പ്രൊഫഷണല്‍ ഫീ എന്നിവ യഥാസമയം അടക്കുന്നതിനും ലീഗല്‍ ചാര്‍ട്ട് ഉള്‍പ്പെടെ സൂക്ഷിക്കും വിധം ഉപഭോക്താക്കള്‍ക്ക് സമഗ്ര ലൈബ്രറിയാണ് ആപ്പ് ലക്ഷ്യമിടുന്നതെന്ന് സംരംഭകര്‍ പറഞ്ഞു. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന ആപ്പ് സമീപ ഭാവിയില്‍ ജനകീയമാക്കാനും ഉദ്ദേശമുണ്ടെന്ന് അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പി എ ഹമീദ് ആന്റ് അസോസി യേറ്റ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ റാസിഖ് അഹമ്മദ്, സി ഇ ഒ ഫഹീം അബ്ദുല്‍ മജീദ്, കള്‍സള്‍ട്ടന്റ് റംസി ഷറഫു, പാര്‍ടണര്‍ എബ്രഹാം കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

