കരാര്‍ നീട്ടി; സന്ദീപ് സിങ് 2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍ തുടരും

Web Desk
1 Min Read

കൊച്ചി: പ്രതിരോധ താരം സന്ദീപ് സിങിന്റെ കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 2020 ഡിസംബറില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍ ചേര്‍ന്ന 27കാരന്‍ കഴിഞ്ഞ രണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണുകളില്‍ ടീമിന്റെ ഭാഗമായിരുന്നു.

city exchange

മണിപ്പൂരില്‍ നിന്നുള്ള താരം, ഷില്ലോങ് ലജോങ് അക്കാദമിക്കൊപ്പമാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2014ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം പൂനെ എഫ്സിക്കെതിരെ അരങ്ങേറ്റ മത്സരവും കളിച്ചു. 2017ല്‍ ലാങ്സ്നിങ് എഫ് സിയില്‍ ചേര്‍ന്ന താരം 2018-19 ഐ എസ് എല്‍ സീസണിന് വേണ്ടി എ ടി കെ എഫ് സിയുമായി കരാറിലെത്തി. 2019-20 ഐ ലീഗ് സീസണിനായി ട്രാവു എഫ് സിയിലെത്തി. അവിടെ ചെറിയ കാലയളവില്‍ പന്തുതട്ടി. തുടര്‍ന്നാണ് ഈ വലങ്കാലന്‍ ഡിഫന്‍ഡര്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായത്.

2020ല്‍ ബെംഗളൂരു എഫ് സിക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിനായി സന്ദീപ് സിങിന്റെ അരങ്ങേറ്റം. അതേ സീസണില്‍ ഗോവ എഫ് സിക്കെതിരായ മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി. വിങ് ബാക്ക്, സെന്റര്‍ ബാക്ക് പൊസിഷനുകളില്‍ അനായാസം കളിച്ച് തന്റെ വൈദഗ്ധ്യവും തെളിയിച്ചു. 28 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ് ശ്രദ്ധേയ പ്രകടനം നടത്തിയ സന്ദീപ് സിങ് ഒരു അസിസ്റ്റിനൊപ്പം 89 ടാക്കിളുകളും 16 ഇന്റര്‍സെപ്ഷനുകളും ഇതുവരെ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!