

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭൂകമ്പമാപിനിയില്‍ അഞ്ച് രേഖപ്പെടുത്തിയ ചലനമാണുണ്ടായത്.

കുവൈത്ത് സമയം രാവിലെ നാലരയോടെയാണ് ഭൂകമ്പമുണ്ടായതെന്നും അല്‍ അഹമാദിക്ക് തെക്ക് പടിഞ്ഞാറായി അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നും അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് കാര്യമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് അറിയിച്ചു.
