

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ മിനി മാരത്തണുമായി അല്‍ റവാബി. ഫെബ്രുവരി 13ന് രാവിലെ ആറു മണിക്ക് ക്യു എസ് എഫ് എ, റവാബി സ്പോര്‍ട്സ് ലീഗ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് അല്‍ റവാബി ഗ്രൂപ്പ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

‘ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, സജീവമായിരിക്കുക, ദിവസവും 3000 ചുവടുകള്‍ നടന്ന് തടി കുറയ്ക്കുക’ എന്ന മുദ്രാവാക്യം ഉള്‍ക്കൊള്ളുന്ന റവാബി മിനി മാരത്തണില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

അല്‍ ഗറാഫയിലെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് അല്‍ റയ്യാനിലൂടെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയില്‍ അവസാനിക്കുന്ന വിധത്തില്‍ ഏകദേശം രണ്ടര കിലോമീറ്ററാണ് മിനി മാരത്തണ്‍.
പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ കിറ്റ് സമ്മാനമായി ലഭിക്കും.
മിനി മാരത്തണ്‍ എന്നതിലുപരി റവാബി മിനി മാരത്തണ്‍ ഖത്തറിന്റെ ദേശീയ കായിക ദിനത്തിന്റെ ആഘോഷവും ആരോഗ്യകരമായ ജീവിതശൈലിയോടുള്ള പ്രതിബദ്ധതയുമാണ് കാഴ്ചവെക്കുന്നത്.
റവാബി മിനി മാരത്തണിനായി https://alrawabigroup.com/marathon-2024/ എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

