
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി നൂറു ബില്യന്‍ ഡോളറിനടുത്തെത്തിയെന്ന് ബ്ലൂംബര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക. വാറന്‍ ബാഫറ്റിന്റെ ആസ്തിയായ 102.6 ബില്യന്‍ ഡോളറില്‍ നിന്ന് ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ കുറവാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് പറയുന്നത്.

ലോറിയലിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സിന് പിറകിലാണ് മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ സ്ഥാനം. സൂചിക പ്രകാരം 92.9 ബില്യണ്‍ ഡോളറാണ് ഫ്രാങ്കോയിസിന്റെ ആസ്തി
റിലയന്‍സിന്റെ ഓഹരി വില നാല് ശതമാനം ഉയര്‍ന്നതോടെയാണ് മുകേഷ് അംബാനിയുടെ ആസ്തിയിലും വര്‍ധനവുണ്ടായത്. വില കുറഞ്ഞ ഹരിത ഹൈഡ്രജന്റെ ഉത്പാദനം ഇരട്ടിയാക്കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 4.15 ശതമാനം ഉയരുകയായിരുന്നു.


അംബാനിയുടെ ജിയോ ഇന്ത്യന്‍ ടെലികോം വിപണിയിലെ പ്രധാന ശക്തികളിലൊന്നായതും ഫേസ്ബുക്ക് ഇന്‍ക് ഉള്‍പ്പെടെ നിക്ഷേപകരുടെ പിന്തുണയോടെ ഡിജിറ്റല്‍ ബിസിനസ് വിപുലീകരിച്ചത് വിപണിയില്‍ നേട്ടമായതും ഏകദേശം 25 ബില്യന്‍ ഡോളറില്‍ സൗദി അരാംകോയില്‍ റിലയന്‍സ് പെട്രോകെമിക്കല്‍ ഓഹരി സ്വന്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതും ആസ്തി വര്‍ധിപ്പിക്കാന്‍ റിലയന്‍സിനെ സഹായിച്ചു.


