ഈദുല്‍ ഫിത്വര്‍ നമസ്‌ക്കാരം 642 പള്ളികളിലും മൈതാനങ്ങളിലും

Web Desk
1 Min Read

ദോഹ: ഈദുല്‍ ഫിത്വര്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടേയും പട്ടിക എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) പുറത്തുവിട്ടു.

city exchange

മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പുലര്‍ച്ചെ 5:32ന് നടക്കുന്ന പ്രത്യേക പ്രാര്‍ഥനയ്ക്കായി രാജ്യത്തുടനീളമുള്ള 642 പള്ളികളും പ്രാര്‍ഥനാ മൈതാനങ്ങളും നിയുക്തമാക്കിയിട്ടുണ്ട്.

വിദഗ്ധര്‍ നടത്തിയ കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസവും അനുഗ്രഹീതമായ ഈദുല്‍ ഫിത്വറും ഏപ്രില്‍ 10 ബുധനാഴ്ചയായിരിക്കുമെന്ന് നേരത്തെ ഖത്തര്‍ ഹൗസ് കലണ്ടര്‍ പ്രവചിച്ചിരുന്നു.

എന്നിരുന്നാലും, ഇസ്ലാമിക ശരീഅത്തിന് അനുസൃതമായി ചന്ദ്രക്കല കാണുന്നതിന്റെ അന്തിമ സ്ഥിരീകരണം എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റിയുടേതായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!