
ദോഹ: അഫ്ഗാനിസ്ഥാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ ഖത്തര്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചും നന്ദി രേഖപ്പെടുത്തിയും നോബല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായി.
വിദ്യാര്‍ഥികള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരെ സുരക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചെടുത്ത ഖത്തറിനോട് നന്ദിയുണ്ടെന്നും അഫ്ഗാന്‍ അഭയാര്‍ഥികളെ പിന്തുണക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടു വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മലാല ട്വിറ്ററില്‍ പറഞ്ഞു.


