

ദോഹ: ഖത്തറിലെ പ്രതിദിന കോവിഡ് ബാധയില്‍ നേരിയ വര്‍ധനവുണ്ടാകുന്നതായി പ്രതിവാര റിപ്പോര്‍ട്ടില്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

സമൂഹത്തില്‍ പ്രതിദിന ശരാശരി രോഗികളുടെ എണ്ണം 599 ആണ്. യാത്ര ചെയ്ത് എത്തുന്നവരില്‍ പ്രതിദിന ശരാശരി രോഗികള്‍ 63 പേരാണെന്ന് കണക്ക് രേഖപ്പെടുത്തുന്നു. നിലവില്‍ 5045 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

പ്രതിദിന കോവിഡ് മുക്ത ശരാശരി 637 ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനകം ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. ഖത്തറില്‍ ഇതുവരെ 679 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

