
ടോക്യോ: ഞായറാഴ്ച മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയ്ക്ക് തിങ്കളാഴ്ച പാരാലിംപിക്‌സില്‍ സ്വര്‍ണം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ (സ്റ്റാന്‍ഡിംഗ്) ആവണി ലെഖാരനയാണ് 249.6 റെക്കോഡോടെ സ്വര്‍ണം നേടിയത്. ചൈനയുടെ ഷാംഗ് വണ്‍ വെള്ളിയും ഉക്രൈന്റെ ഐറിന ഷേഷ്ടനിക് വെങ്കലവും നേടി.

പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ആവണി ലെഖാര. പത്തൊന്‍പതുകാരിയായ ആവണിയുടെ ആദ്യ പാരാലിംപിക്‌സാണിത്.
