
ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ ഇന്ത്യന്‍ ദേശീയ കായികദിനം ആഘോഷിച്ചു. വിദ്യാര്‍ഥികളെ വിവിധ കായിക പ്രവര്‍ത്തനങ്ങളിലും ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തത്.


മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് ഇന്ത്യയില്‍ എല്ലാ വര്‍ഷവും രാഷ്ട്രീയ ഖേല്‍ ദിവസ് അഥവാ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.
എം ഇ എസ് ഇന്ത്യന്‍ സ്കൂളില്‍ ഓണ്‍ലൈന്‍ സ്പോര്‍ട്സ് ക്വിസ്, പുഷ്അപ്, സ്കിപ്പിംഗ് തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഹെഡ് കെ ടി അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു.


