

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്ക്കരണ ഫിറ്റ്‌നസ് പ്രോഗ്രാം ‘ബി- ഫിറ്റ്’ പ്രചരണ ഉദ്ഘാടനവും പോസ്റ്റര്‍ ലോഞ്ചിങ്ങും നടന്നു.

കൃത്യമായ വ്യായാമവും ഭക്ഷണരീതിയും പിന്തുടര്‍ന്ന് കൊണ്ട് മികച്ച ആരോഗ്യം കൈവരിക്കാന്‍ ബോധവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആണ് പരിപാടിയുടെ ലക്ഷ്യം.

റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ റിയാദ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സിഇഒ ഹാരിസ് പിടി പോസ്റ്റര്‍ പ്രകാശനം ചെയ്തു. സിഒഒ അമീര്‍ ഷാജി, സി എഫ് ഒ ഫായിസ് എളയോടന്‍, ഡെപ്യൂട്ടി സിഇഒ സഫീറുസ്സലാം, ഇവന്റ് മാനേജര്‍ ആഷിക് ബേപ്പൂര്‍, എച്ച് ആര്‍ മാനേജര്‍ മൊയ്തീന്‍ ഷാ, പിആര്‍ മാനേജര്‍ ഹാഫിസ് ഷബീര്‍, അഡ്മിന്‍ മാനേജര്‍ ഡോ. റസീല്‍ മൊയ്തീന്‍, നിജാബ്, ഷംസീര്‍ കെ പി, റിയാദ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍താഫ്, ഡോ. കലാം തുടങ്ങിയവര്‍ പങ്കെടുത്തു.
ജനുവരി 10 വരെ നീണ്ടുനില്‍ക്കുന്ന ഫിറ്റ്‌നസ് പ്രോഗ്രാമില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

