റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: 2017 ഒക്ടോബര്‍ 31ന് പ്രക്ഷേപണം ആരംഭിച്ച ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഉസ്‌ബെസ്‌കിസ്ഥാന്‍ അംബാസഡര്‍ ഡോ. അശ്‌റഫ് ഖുദ്ജയേവിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഡോ. അശ്‌റഫ് ഖുദ്ജയേവ് ഡെസ്റ്റിനേഷന്‍ റിവീല്‍ നിര്‍വഹിച്ച് സംസാരിച്ചു. ക്യു എഫ് എം റേഡിയോ നെറ്റ്വര്‍ക്ക് വൈസ് ചെയര്‍മാന്‍ ആന്റ് എം ഡി അബ്ദുല്‍ ലത്തീഫ് കെ സി അധ്യക്ഷത വഹിച്ചു. സി ഇ ഒ അന്‍വര്‍ ഹുസൈന്‍ ആമുഖ പ്രസംഗവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വാര്‍ഷികാഘോഷ പങ്കാളികളുമായുള്ള കരാര്‍ കൈമാറ്റവും നടന്നു.

ക്യു എഫ് എം റേഡിയോ നെറ്റ്വര്‍ക്ക് ആഞ്ച് ഭാഷകളിലായി ഒന്നര മില്യന്‍ ശ്രോതാക്കളിലേക്കെത്തിയതിന്റെയും അന്താരാഷ്ട്ര മീഡിയാ റിസര്‍ച്ച് ഏജന്‍സിയായ ഇപ്‌സോസിന്റെ ഏറ്റവും പുതിയ സര്‍വ്വേയില്‍ ഖത്തറിലെ ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ള പ്രൈവറ്റ് റേഡിയോ സ്റ്റേഷനായി റേഡിയോ മലയാളം തുടരുന്നതിന്റെയും ആഘോഷവും ചടങ്ങില്‍ നടന്നു.

റേഡിയോ ശ്രോതാക്കള്‍ക്ക് ഒരു ലക്ഷം റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇത്തവണയും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ശ്രോതാക്കള്‍ക്ക് സൗജന്യ വിദേശയാത്ര, ഐഫോണ്‍, എല്‍ ഇ ഡി ടി വികള്‍, നിരവധി പേര്‍ക്ക് 986 റിയാലിന്റെ പര്‍ച്ചേസ്, പെര്‍ഫ്യും വൗച്ചറുകള്‍ എന്നിവയ്ക്കു പുറമെ ശ്രോതാക്കള്‍ക്ക് ഹാംഗ്ഔട്ടുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി അനവധി സമ്മാനങ്ങളും പരിപാടി പ്രഖ്യാപിച്ചു.

- Advertisement -
Ad image

ഒരു മാസത്തെ ഓണ്‍-എയര്‍, ഓണ്‍ലൈന്‍, ഓണ്‍-ഗ്രൗണ്ട് മത്സരങ്ങള്‍ വഴി തെരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും മുതിര്‍ന്ന മാനേജര്‍മാരും സ്‌പോണ്‍സര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!