സബ് ഇന്‍സ്പെക്ടറുടെ തൊപ്പി പൂര്‍ത്തിയായി

Web Desk
1 Min Read

കോട്ടയം: മലയാള സിനിമയില്‍ നിര്‍മ്മാണ നിര്‍വഹണ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ഡിക്‌സന്‍ പൊടുത്താസ് ആദ്യമായി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃസ്വസിനിമയാണ് സബ് ഇന്‍സ്പെക്ടറുടെ തൊപ്പി.
പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ ചാക്കോച്ചന്‍ പുളിങ്കുന്ന്, അനന്ദു, അജേഷ്, മച്ചാന്‍, ഹില്‍ഡ, അഞ്ജലി, തുടങ്ങിയവരും അഭിനയിക്കുന്നു.

city exchange

തൊടുപുഴ ിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ഫിലിം നക്ഷത്ര ഫിലിംസിന്റെ ബാനറില്‍ അഞ്ജലി നിര്‍മ്മിക്കുന്നു. ക്യാമറ- അഭിജിത്, മേക്കപ്പ്- പട്ടണം റഷീദ്, കല- മോഹന്‍, കോസ്റ്റ്യും- അഞ്ജലി മഹാദേവന്‍, സ്റ്റില്‍സ്- അനന്ദു ഏറ്റുമാനൂര്‍.

ഇന്ദ്രന്‍സ് നായകനായി അഭിനയിച്ച വണ്‍ സെക്കന്റ്, പ്രണയ കഥ പറഞ്ഞ കാത്തിരിപ്പിനൊടുവില്‍ എന്നീ ചെറു സിനിമകള്‍ക്ക് ശേഷം മോഹന്‍ സുരഭി സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത് തന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

Share This Article
Leave a Comment
error: Content is protected !!