
ദോഹ: അല്‍ സമാന്‍ എക്സ്ചേഞ്ചിന്റെ 33-ാമത് ശാഖ അല്‍ സദ്ദില്‍ ജുവാന്‍ മെട്രോ സ്റ്റേഷന് സമീപം ഉരീദുവിന് എതിര്‍വശം പ്രവര്‍ത്തനം ആരംഭിച്ചു.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. അടുത്ത ശാഖ ലഗൂണ മാളില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇസ്ഗാവ, ഗറാഫ എന്നിവിടങ്ങളിലും പുതിയ ശാഖകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ അല്‍സമാന്‍ എക്സ്ചേഞ്ച് ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ. സുബൈര്‍ അബ്ദുല്‍ റഹിമാന്‍, ട്രഷറി മാനേജര്‍ ആദര്‍ശ് ഷെനാവ, ഫിനാന്‍സ് മാനേജര്‍ സന്തോഷ് കുമാര്‍ കേശവന്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ബംഗ്ലാദേശ് മുസ്ലിം ഉദ്ദീന്‍ തുടങ്ങിയവരും സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും പങ്കെടുത്തു.
1978-ല്‍ പ്രവര്‍ത്തനം തുടങ്ങിയ അല്‍ സമാന്‍ എക്സ്ചേഞ്ച് ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തവുമായ വിദേശനാണയ വിനിമയ സ്ഥാപനങ്ങളില്‍ ഒന്നാണ്. വെസ്റ്റേണ്‍ യൂണിയന്‍, മണിഗ്രാം, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ആഗോള നെറ്റ്വര്‍ക്കുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 300-ലധികം പ്രൊഫഷണലുകള്‍ സേവനമനുഷ്ഠിക്കുന്നു.

