

ജിദ്ദ: സുഡാനിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും പൗരന്മാരെയും സഹോദര രാജ്യങ്ങളിലെ പൗരന്മാരേയും രക്ഷപ്പെടുത്തി സൗദി അറേബ്യ. ഈദ് വെടിനിര്‍ത്തല്‍ ഇടവേളയിലാണ് സുഡാന്‍ സൈന്യത്തിന്റെ സഹായത്തോടെ നാലു കപ്പലുകളിലായി സൗദി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സുഡാനില്‍ നിന്നും തിരികെയെത്തിയവര്‍ക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നല്‍കി. കലാപത്തിനിടെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ നിന്നും വെടിയേറ്റ സൗദിയ വിമാനത്തിലെ ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി.

സൗദിയ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും കപ്പലില്‍ നാട്ടിലെത്തിച്ചു. സൗദി പതാക നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചത്.
ഏതൊക്കെ രാജ്യങ്ങളിലുള്ളവരാണ് കപ്പലില്‍ സൗദിയിലെത്തിയതെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

