കാമറൂണില്‍ ജനിച്ച എംബോള സ്വിറ്റ്‌സര്‍ലാന്റിന് വേണ്ടി ഗോള്‍ നേടി

Web Desk
0 Min Read

അല്‍ വക്‌റ: അല്‍ ജുനൂബ് സ്റ്റേഡിയത്തില്‍ സ്വിറ്റ്‌സര്‍ലാന്റിന് ജയം. കാമറൂണിന്റെ ആദ്യപകുതിയിലെ പ്രതിരോധക്കോട്ട ഭേദിച്ച് സ്വിറ്റ്‌സര്‍ലാന്റ് 47-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ബ്രീല്‍ എംബോളോയാണ് സ്വിറ്റ്‌സര്‍ലാന്റിന്റെ ഗോള്‍ നേടിയത്.

city exchange

ലോക റാങ്കിംഗില്‍ സ്വിറ്റ്‌സര്‍ലാന്റും കാമറൂണും തമ്മില്‍ അകലം കുറേയുണ്ടെങ്കിലും വക്‌റ സ്‌റ്റേഡിയത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. പന്തടക്കംകൊണ്ട് കളം നിറഞ്ഞു കളിച്ച കാമറൂണിന് നിര്‍ഭാഗ്യംകൊണ്ടു മാത്രമാണ് ഗോള്‍ നേടാനാവാതെ പോയത്. കാമറൂണില്‍ ജനിച്ചു വളര്‍ന്ന് സ്വിറ്റ്‌സര്‍ലാന്റിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഗോള്‍ നേടിയ എംബോള.

Share This Article
Leave a Comment
error: Content is protected !!