
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ പത്ത് ദശലക്ഷം കുട്ടികള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ്. മാനുഷിക സഹായത്തോടെയാണ് അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ ജീവിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം ജീവനുകള്‍ അപകടപ്പെടുത്തുന്ന പോഷകാഹാരക്കുറവാണ് രാജ്യം അനുഭവിക്കുന്നതെന്നാണ് യൂനിസെഫ് ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാന്‍ ജനസംഖ്യയുടെ മൂന്നിലൊന്നായ 14 ദശലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് ഡബ്ല്യു എഫ് പിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിസ്ലി പറഞ്ഞു. നിരവധി വര്‍ഷങ്ങളിലെ വരള്‍ച്ച, സംഘര്‍ഷം, സാമ്പത്തികത്തകര്‍ച്ച, കോവിഡ് തുടങ്ങിയവയെല്ലാം ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.


ലോകബാങ്ക് അഫ്ഗാനിസ്ഥാനിലേക്കുള്ള സഹായം നിര്‍ത്തിവെച്ചിട്ടുണ്ട്. നൂറുകണക്കിന് ദശലക്ഷം ധനസഹായമാണ് മരവിപ്പിച്ചിരിക്കുന്നത്. 2002 മുതല്‍ 5.3 ബില്യന്‍ ഡോളര്‍ നല്കിയ അഫ്ഗാനിസ്ഥാനില്‍ 27 പ്രൊജക്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞയാഴ്ച ഐ എം എഫ് പേയ്മെന്റുകള്‍ വിതരണം ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്.

