ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹവിരുന്ന് ശ്രദ്ധേയമായി. ഇഫ്താറിന് അംഗങ്ങളുടെ വീടുകളില്‍ നിന്ന് ഒരുക്കി കൊണ്ടുവന്ന വിഭവങ്ങള്‍ വിളമ്പിയത് സൗഹൃദത്തിന്റേയും കൂട്ടായ്മയുടേയും കരുത്തിന്റെ തെളിവായി.

city exchange

ഓണാട്ടുകര പ്രവാസി അസോസിയേഷന്‍ കുടുംബാംഗങ്ങളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്ത ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷജിന നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുമേഷ് പുത്തന്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ റമദാന്‍ സന്ദേശം നല്‍കി.

എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും മാനവികത ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും മാനവിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപാഖ് അഡൈ്വസറി ബോര്‍ഡ് അംഗം അബ്ദുല്‍ സത്താര്‍ നോമ്പിന്റെ പ്രാധാന്യത്തെയും അനുഷ്ടാനങ്ങളേയും കുറിച്ച് സദസ്സിനോട് വിശദീകരിച്ചു.

ഐ സി സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഒപാഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുരേഷ്, അഡൈ്വസറി ബോര്‍ഡ് അംഗം സജീവ് സത്യശീലന്‍, ട്രഷറര്‍ പ്രദീപ് ലക്ഷ്മണന്‍, അബ്ദുല്‍ റൗഫ്, ആര്‍ ജെ രതീഷ്, ജോപ്പച്ചന്‍, കെ വി ബോബന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ പ്രമോദ് വാമദേവനും ശ്രീമ പിള്ളയും പരിപാടി ഏകോപിപ്പിച്ചു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നുള്ള ഖത്തറിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചതായി പ്രസിഡണ്ട് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!