എം എ മുഹമ്മദ് ജമാലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
1 Min Read

ദോഹ: വയനാട് മുസ്ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വയനാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ടും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന എം എ മുഹമ്മദ് ജമാലിന്റെ വിയോഗത്തില്‍ അനുശോചന പ്രാര്‍ഥനാ സംഗമം നടത്തി.

city exchange

കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റി, വയനാട് ജില്ലാ കമ്മറ്റി, വയനാട് മുസ്ലിം യത്തീംഖാന ഖത്തര്‍ ചാപ്റ്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തില്‍ കൊടക്കല്‍ സയ്യിദ് സഖാഫ് തങ്ങള്‍ പ്രാര്‍ഥന നടത്തി. കെ എം സി സി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷത വഹിച്ചു.

ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. റഈസലി വയനാട്, ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ വപ്പനത്തില്‍, ജനറല്‍ സെക്രട്ടറി അശ്‌റഫ് പൂന്തോടന്‍, ഹമീദ് ഹാജി മരുന്നൂര്‍, പി വി മുഹമ്മദ് മൗലവി, അബു മണിച്ചിറ, കെ എ ഹബീബ്, അബ്ദു പാപ്പിനിശ്ശേരി, അടിയോട്ടില്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!