

ദോഹ: രാത്രി വൈകി തീവ്രമായ പൊടിപടലങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതുകൊണ്ടുതന്നെ കാഴ്ചാപരിധി രണ്ട് കിലോമീറ്ററായി ചുരുങ്ങിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നിലവില്‍ 32 മുതല്‍ 44 വരെ ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് ഖത്തറില്‍ അനുഭവപ്പെടുന്നത്. ഞായറാഴ്ചയോടെ ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് പൊടി ഉയരുന്നതിനും കാഴ്ചാ പരിധി കുറയാനും ഇടായാക്കിയേക്കും. മുന്‍കരുതലുകള്‍ സ്വീകരിക്കുകയും കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കുകയും വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
