

ദോഹ: ടാക് ഖത്തര്‍ കലാസമര്‍പ്പണ്‍ 2025 വാര്‍ഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം അബുഹമൂര്‍ ഐ സി സി ആശോക ഹാളില്‍ ആഘോഷിച്ചു.

അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ സുപ്രധാനമായ നാഴികക്കല്ലായി മാറിയ വര്‍ണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ് ടാക് വിദ്യാര്‍ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നുള്ള മറ്റ് വിവിധ കലാപരിപാടികള്‍, ഇന്‍സ്ട്രുമെന്റ്- ചെണ്ട ഫ്യൂഷന്‍ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന നയനാനന്ദകരമായ പ്രകടനങ്ങള്‍ക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.

ടാക് എം ഡി പി മൊഹ്‌സിന്‍ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങില്‍ എം ഇ എസ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഹമീദാ കാദര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുര്‍ റഹിമാന്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ സി സി ഹെഡ് ഓഫ് കള്‍ച്ചറല്‍ ആക്ടിവിറ്റി നന്ദിനി അബ്ബഗൗനി, ടി ജെ എസ് വി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍വി എസ് നാരായണന്‍, ബലദന പ്രതിനിധി ഷെഹിം, വേദിയുടെയും ടാക്കിന്റെയും മനേജ്‌മെന്റ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കലാസമര്‍പ്പണ്‍ 2025ന്റെ ആദ്യഘട്ടം വന്‍ വിജയമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രണ്ടാം ഘട്ടം മെഗാ പരിപാടിയായി മെയ് രണ്ടിന് ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. ദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാ കലാ സ്‌നേഹികള്‍ക്കും വിവിധ കലകളിലെ വിദഗ്ദ്ധപരിശീലനം ടാക്ക് ഖത്തര്‍ ലഭ്യമാക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ടാക്ക് ഡയറക്ടര്‍ ജയാനന്ദന്റെ നന്ദി പറഞ്ഞു.

