‘മൊഹബ്ബത്ത് കാ സഫര്‍’ ആഘോഷമാക്കി ഖത്തര്‍ വില്ല്യാപ്പള്ളി മഹല്ല്

Web Desk
1 Min Read

ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന- ശൈത്യകാല ക്യാമ്പ് മൊഹബ്ബത്ത് കാ സഫര്‍. അല്‍ ഷമാലിലെ ജഫാറ റിസോര്‍ട്ടിലാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്.

city exchange

കളിയും ചിരിയും കലാ- കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാര്‍ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. കാലത്ത് ഒന്‍പത് മണിക്ക് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പുറപ്പെട്ട സംഘത്തിന് വി എം ജെ ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് നാസര്‍ നീലിമ ഫ്‌ളാഗ് ഓഫ് ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്തും മറ്റ് നേതാക്കളും നേതൃത്വം നല്‍കി.

കുടുംബങ്ങളും കുട്ടികളുമായി നൂറോളം പേരാണ് യാത്രയുടെ ഭാഗമായത്. വിവിധങ്ങളായ കലാകായിക മത്സരങ്ങള്‍ പരിപാടിയുടെ ആവേശമായിരുന്നു. ലത്തീഫ് പാതിരിപ്പറ്റയായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.

മഹല്ലില്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് വേണ്ടി കമ്മിറ്റി നടത്തുന്ന റമദാന്‍ റിലീഫ് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം ക്യാമ്പില്‍ നടന്നു. പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

കുണ്ടാഞ്ചേരി സമ്രത്ത്ഖാന്‍ ആഷിഖ് (മുന്ന) റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കെ അബ്ദുല്ലക്ക് ഫണ്ട് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സിക്രട്ടറി നസീര്‍ പി പി കെ സ്വാഗതവും വൈസ് പ്രസിഡണ്ട് എം ടി ഫൈസല്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ ഫവാസ് കെ സി, കണ്‍വീനര്‍ സജീര്‍ നടുക്കണ്ടി, അഷ്‌കര്‍ കുന്നോത്ത്, അനസ് പാറക്കല്‍, കുഞ്ഞബ്ദുള്ള കേളോത്ത്, ജൈസാം പുത്തൂര്‍, ഷൗക്കത്ത്, ഇബ്രാഹിം എം ടി, സാദത്ത് മലയില്‍ ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കെ അബ്ദുള്ള, ചാത്തോത്ത് കുഞ്ഞബ്ദുള്ള, നൗഫല്‍ ചാലയില്‍, മുന്ന കുണ്ടാഞ്ചേരി എന്നിവര്‍ മുഴുനീള പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

നാസര്‍ നീലിമ, മാധ്യമ പ്രവര്‍ത്തകന്‍ പി വി എ നാസര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!