
ദോഹ: നൈജര്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ നിയാമെയിലെ ഡിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അക്രമം, ഭീകരവാദം, കുറ്റകൃത്യങ്ങള്‍ എന്നിവയെ അവയുടെ ലക്ഷ്യമോ കാരണമോ പരിഗണിക്കാതെ തന്നെ ശക്തമായി എതിര്‍ക്കുന്ന നിലപാട് ഖത്തര്‍ തുടര്‍ന്നും പിന്തുടരുമെന്ന് ആവര്‍ത്തിച്ചു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും നൈജര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖത്തര്‍ ആശംസിച്ചു.
