

ദോഹ: ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023നോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികള്‍ അരങ്ങേറുന്നു.

ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സൗജന്യമായി കാണാനുള്ള അവസരം, കമ്യൂണിറ്റി സംഘങ്ങളുടെ സംഗീത പരിപാടികള്‍, വ്യത്യസ്ത കമ്യൂണിറ്റികളുടെ സാംസ്‌ക്കാരിക- പാരമ്പര്യ പരിപാടികള്‍, പ്രേക്ഷകര്‍ക്ക് സാംസ്‌ക്കാരിക മത്സരങ്ങള്‍, പ്രേക്ഷകര്‍ക്ക് വേദിയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം, നറുക്കെടുപ്പിലൂടെ സമ്മാനം, ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവത്ക്കരണ പരിപാടികള്‍ തുടങ്ങിയവയാണ് ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന പരിപാടികള്‍.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഷ്യന്‍ സിറ്റി അക്കമൊഡേഷന്‍ ഫുട്ബാള്‍ ഗ്രൗണ്ട്, ഇന്‍ഡസ്ട്രിയല്‍ ഏരിയ ബര്‍വ ബറാഹയിലെ ഫുട്ബാള്‍ ഗ്രൗണ്ട്, അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ വര്‍ക്കേഴ്‌സ് റിക്രിയേഷന്‍ കോംപ്ലക്‌സ് ആക്ടിവിറ്റി സോണ്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക.
ഫെബ്രുവരി ഒന്‍പതാം തിയ്യതി വരെയുള്ള എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും എ എഫ് സി ഖത്തര്‍ 2023ന്റെ ഫൈനല്‍ അരങ്ങേറുന്ന ഫെബ്രുവരി 10 ശനിയാഴ്ചയും വൈകിട്ട് നാലു മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടികള്‍.

