

കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരിക്കാന്‍ കാരണമായ സംബവത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കുന്നു. ദുരൂഹ ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയമായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്.

ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് ഈ കാര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതിന് പിന്നാലെ പുലര്‍ച്ചയോടെ തന്നെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നേരത്ത അറസ്റ്റിയ ഹോട്ടല്‍ ജീവനക്കാരായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവര്‍.

ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന മൊഴിയെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റേയും നേവിയുടേയും സഹായത്തോടെ പരിശോധന നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞത്. സംഭവം നടന്ന ദിവസത്തില്‍ അവധിയിലായിരുന്ന കമ്മിഷണര്‍ കഴിഞ്ഞ ദിവസം തിരികെയെത്തിയതിന് പിന്നാലെയാണ് പ്രതികരിച്ചത്.

