സില്‍വര്‍ ലൈനിന്റെ ഡി പി ആര്‍ പൂര്‍ണ്ണമല്ല; വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്കി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: മുഖ്യമന്ത്രിയോടുള്ള നിയമസഭ ചോദ്യത്തിന്റെ മറുപടിയോടൊപ്പം സില്‍വര്‍ ലൈന്‍ പ്രൊജക്ടിന്റെ ഡി പി ആര്‍ ലഭ്യമാക്കാതിരുന്നത് സ്പീക്കര്‍ക്ക് കത്ത് നല്കിയതിന് പിന്നാലെ ലഭിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അത് പൂര്‍ണമല്ലെന്നറിയിപ്പ് അന്‍വര്‍ സാദത്ത് എം എല്‍ എ വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്കി. ഡി പി ആറില്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ട പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ലെന്നും എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ സ്പീക്കര്‍ ഇടപെട്ടതിന് നന്ദിയും അന്‍വര്‍ സാദത്ത് എം എല്‍ എ കത്തില്‍ പറഞ്ഞിട്ടുണ്ട്.

city exchange

അലൈന്‍മെന്റ് ഡ്രോയിംഗ് പരിശോധിച്ചാല്‍ 115 കിലോമീറ്റര്‍ ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 115 മുതല്‍ 530 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന്റെ ഡ്രോയിംഗ് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പല സ്റ്റേഷനുകളെ സംബന്ധിച്ചും പൂര്‍ണമായ ഡാറ്റ ഡി പി ആറില്‍ ഇല്ല. പദ്ധതിയുടെ ടെക്‌നോ ഇക്കണഓമിക്ക് ഫീസിബിലിറ്റിയെ സംബന്ധിച്ച് വ്യക്തമായ രേഖകളും ഉള്‍പ്പെടുത്തിയതായി കാണുന്നില്ലെന്ന് എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതിയുടെ സൂക്ഷ്മ വിശദാംശങ്ങള്‍ വരെ ഡി പി ആറില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക, ശാസ്ത്രീയ ഘടകങ്ങള്‍ ഒന്നും സമഗ്രമായി ഡി പി ആറില്‍ പ്രതിപാദിക്കുന്നില്ല. പദ്ധതി സംബന്ധിച്ച പൂര്‍ണമായ അടിസ്ഥാന വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്താതെ സില്‍വര്‍ ലൈന്‍ പോലെയുള്ള വലിയ പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കുമെന്ന് സാമാന്യയുക്തിയില്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ഡി പി ആര്‍ പകപ്പ് എന്ന പേരില്‍ അപൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇടയായ സാഹചര്യം പരിശോധിച്ച് വ്യക്തത വരുത്തുന്നതിനും ഡി പി ആറില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്നപക്ഷം അതുകൂടി ലഭ്യമാക്കി സാമാജികന്‍ എന്ന നിലയിലുള്ള അവകാശം പൂര്‍ണമായി സംരക്ഷിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!