ഇസ്രായേല്‍- ഹമാസ് കരാറിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം പുന:രാരംഭിക്കുകയും അടുത്തഘട്ട ചര്‍ച്ചകള്‍ കരാറുകളില്ലാതെ അവസാനിക്കുകയും ചെയ്തതില്‍ തങ്ങള്‍ നിരാശരാണെന്ന് ഖത്തര്‍.

city exchange

അടിയന്തരമായ നടക്കേണ്ട കാര്യങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതില്‍ തങ്ങള്‍ തീര്‍ച്ചയായും നിരാശരാണെന്നും ഗാസയില്‍ സൈനിക നടപടി ദിനംപ്രതി തുടരുന്നത് ജീവനുകളെ അപകടത്തിലാക്കുകയാണെന്നും മുഹമ്മദ് അല്‍ ഖുലൈഫിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ അമേരിക്കയും ഈജിപ്തുമായും ചേര്‍ന്ന് മധ്യസ്ഥത വഹിച്ചാണ് ഇസ്രായേലും ഹമാസും തമ്മില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചത്. ജനുവരി 19നാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. മാര്‍ച്ച് ആദ്യം വെടിനിര്‍ത്തലിന്റെ പ്രാരംഭ ഘട്ടം അവസാനിച്ചെങ്കിലും രണ്ടാം ഘട്ടത്തില്‍ കാര്യമായ പുരോഗതി ചര്‍ച്ചയിലുണ്ടായില്ല.

മാര്‍ച്ച് 18ന് ഗാസ മുനമ്പിലുടനീളം ഇസ്രായേല്‍ വ്യോമ, കര ആക്രമണങ്ങള്‍ പുന:രാരംഭിക്കുകയായിരുന്നു.

- Advertisement -
Ad image

ഇസ്രായേലിനേയും ഹമാസിനേയും ഒരുമിച്ച് കൊണ്ടുവരാനും ഇരുപക്ഷവും അംഗീകരിച്ച കരാര്‍ പുനരുജ്ജീവിപ്പിക്കാനും തങ്ങള്‍ അവസാന ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയും നിരാശയുമുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പലപ്പോഴും ഇസ്രായേല്‍ ഉന്നയിക്കാറുണ്ടെന്നും നെതന്യാഹുവില്‍ നിന്ന് തന്നെ കേള്‍ക്കുന്ന തരത്തിലുള്ള ഒരു സന്ദര്‍ഭവുമില്ലാത്ത വിമര്‍ശനങ്ങള്‍ പലപ്പോഴും വെറും ആരോപ്ണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!