
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഉത്രാട ദിനത്തില്‍ സ്‌കൂള്‍ ഹാളിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വര്‍ണാഭമായ പൂക്കളം ഒരുക്കി. സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഓണപ്പാട്ടുകള്‍, ഓണക്കവിതകള്‍, തിരുവാതിരക്കളി, നാടോടിനൃത്തം, സംഘഗാനം, വഞ്ചിപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പ്രിന്‍സിപ്പല്‍ റഫീഖ് റഹീം, വൈസ് പ്രിന്‍സിപ്പല്‍ സുജിത് കുമാര്‍, നാസിയ സലിം, പ്രസാദ് പി, ലിനി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗച്ചു.
