അല്‍മനാര്‍ മദ്റസ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: അല്‍മനാര്‍ മദ്റസ നവാഗതര്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. മധുരം നല്‍കിയും വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും പുതിയ വര്‍ഷത്തിന്റെ തുടക്കം ഗംഭീരമാക്കി.

city exchange

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ ടി ഫൈസല്‍ സലഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജീവിതവഴിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സമൂഹത്തെ സുസജ്ജമാക്കുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്കിനെ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. മൂല്യച്യുതികളിളേക്കും ധാര്‍മ്മിക തകര്‍ച്ചയിലേക്കും വീഴുന്നതില്‍ നിന്നും പുതുതലമുറയെ തടുത്തു നിര്‍ത്തുന്നതിലും സദാചാര ബോധത്തിലൂന്നിയ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലും മദ്‌റസകള്‍ക്കുള്ള പങ്ക് അദ്ദേഹം സ്മരിച്ചു. മദ്റസ പ്രിന്‍സിപ്പാള്‍ മുജീബ് റഹ്മാന്‍ മിശ്കാത്തി ആമുഖഭാഷണം നടത്തി.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷയില്‍ വിവിധ ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വൈസ് പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ധീന്‍ സ്വലാഹിയും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഫൈസല്‍ സലഫി എടത്തനാട്ടുകരയും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മദ്റസ കണ്‍വീനര്‍ ഷബീറലി അത്തോളി, ക്യു കെ ഐ സി ട്രഷറര്‍ മുഹമ്മദലി മൂടാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് 60004486, 55559756 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!