അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര- സംസ്ഥാന നിലപാടുകള്‍ക്കെതിരെ ധര്‍ണ സമരം

Web Desk
2 Min Read

ആലുവ: അങ്കമാലി കരയാംപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെ നിര്‍മിക്കുന്ന ദേശിയ പാത ബൈപാസ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ എം പിമാരായ ബെന്നി ബഹനാന്‍. ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, എം എല്‍ എമാരായ കെ ബാബു, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ.

city exchange

സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകരമാകുന്ന അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് കടന്നുപോകുന്ന മേഖലയിലെ യു ഡി എഫ് എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അന്തിമ വിജ്ഞാപനം ഇറങ്ങാതിരുന്നതിനാല്‍ അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതി അനിശ്ചിതത്വത്തിലാണ്. ഓഗസ്റ്റ് 29-ന് മുന്‍പായി 3-ഡി വിജ്ഞാപനം ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പു കേട് മൂലം 3ഡി വിഞ്ജാപനം പുറപ്പെടുവിക്കാന്‍ സാധിച്ചില്ല. അതിനാല്‍ 3-എ വിജ്ഞാപനം അസാധുവായി. ഇനി 3-എ വിജ്ഞാപനം വീണ്ടും ഇറക്കേണ്ടിവരും.

അധികൃതരുടെ അനാസ്ഥമൂലം 18 വില്ലേജുകളിലെ ഭൂവുടമകള്‍ ദുരിതത്തിലായിരിക്കുകയാണ്. കല്ലിടല്‍ പൂര്‍ത്തിയായശേഷം വിജ്ഞാപനം റദ്ദായതോടെ വീടുകള്‍ പോകുന്ന പല ഭൂവുടമകളും വേറെ സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് നഷ്ടമാകും എന്ന ആശങ്കയിലാണ്.

അങ്കമാലി കരയാംപറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിര്‍മിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ മെല്ലേപ്പോക്ക് സമീപനമാണ് അങ്കമാലി- കുണ്ടന്നൂര്‍ ബൈപ്പാസിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിറക്കുന്നതിന് തടസ്സമായത് അത് മൂലമാണ് യു ഡി എഫ് എം പിമാരെയും എം എല്‍ എമാരും സമരത്തിന് നിര്‍ബന്ധിതരാക്കിയത്

- Advertisement -
Ad image

3എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സര്‍വേ നടപടികള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട സ്റ്റാറ്റിയൂട്ടറിയായ ചുമതലകള്‍ നിര്‍ വഹിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു. 750 ഏക്കര്‍ സ്ഥലത്തോളം ഏറ്റെടുക്കേണ്ട പദ്ധതിക്കായി സര്‍വേ നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചത് 160 ഓളം ഏക്കര്‍ സ്ഥലത്തിന്റെ മാത്രമാണ്.

ഇത് 3-ഡി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് പര്യാപ്തമല്ല. നിരവധി യോഗങ്ങള്‍ ചേര്‍ന്ന് നിര്‍ദേശങ്ങളും അധിക ജീവനക്കാരെ നിയമിക്കുന്നതിനടക്കം ഉള്ള ഇടപെടലുകളും നടത്തിയിട്ടും സര്‍വേ നടപടികള്‍ ഉള്‍പ്പെടെ ‘ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് എം പിമാരും എം എല്‍ എമാരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തത് എന്ന് ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!