പുകയില രഹിത ഗ്രാമമാകാന്‍ കീഴ്മാട്

Web Desk
2 Min Read

ആലുവ: കീഴ്മാടിനെ പുകയില രഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംഗമവും മഴക്കാല രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കീഴ്മാട് കമ്മ്യൂണിറ്റി ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി അധ്യക്ഷത വഹിച്ചു.

city exchange

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ
മുഖ്യപ്രഭാഷണം നടത്തി. ഡോ. ദിവ്യാരാജ് മഴക്കാലരോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് പുകയില രഹിത ഗ്രാമമായി മാറുന്നതിന് നടത്തേണ്ട പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. പുകയില രഹിത ഗ്രാമത്തിനായി സിനിമാ താരം സാജു കൊടിയനെ
പഞ്ചായത്ത്തല അംബാസിഡറായി അന്‍വര്‍സാദത്ത് എം എല്‍ എ പ്രഖ്യാപിച്ചു.

എല്ലാ ഭവനങ്ങളിലും നല്‍കുന്ന പുകയില വിരുദ്ധ നോട്ടീസും മഴക്കാല രോഗ ബോധവല്‍ക്കരണ നോട്ടീസും എം എല്‍ എ പ്രകാശനം ചെയ്തു.
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുല്‍ സലാം ആയത്ത്, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സാഹിദ അബ്ദുല്‍ സലാം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം വി ഉഷാറാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസ സെബാസ്റ്റ്യന്‍, റസീന നജീബ്, ഷമീറ നജീബ്, എം ബി ഷക്കീര്‍, സിനിമോള്‍ ഉദയകുമാര്‍, നിമിഷ ജോബി, സെമീര്‍ സെയ്താലി, പ്രീത റെജികുമാര്‍, എല്‍സി ജോസഫ്, ആശ സന്തോഷ്, സിന്ധു കുര്യന്‍, ഷിജി രാജേഷ്, ഷമീര്‍ കല്ലുങ്കല്‍, തസ്നി അബു, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റസിയ അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സതി ലാലു എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല.
പുകവലി നിരോധിത മേഖല ഇവിടെ പുകവലി ശിക്ഷാര്‍ഹം ബോര്‍ഡുകള്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കി. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതല്ല ബോര്‍ഡുകള്‍ സ്ഥാപിക്കണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കോട്പ നിയമപ്രകാരം പിഴ ഈടാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

- Advertisement -
Ad image

പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പുകയില വിരുദ്ധ അനൗണ്‍സ്‌മെന്റുകളും മറ്റ് പ്രചാരണ പരിപാടികളും നടപ്പിലാക്കും.

Share This Article
Leave a Comment
error: Content is protected !!