

ദോഹ: നിയമലംഘനം നടത്തിയ 51 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റസ്റ്റോറന്റുകള്‍, ഭക്ഷണ നിര്‍മാണ കേന്ദ്രങ്ങള്‍, ഭക്ഷ്യവിതരണ ഉപഭോക്തൃ സ്ഥാപനങ്ങള്‍, കഫേകള്‍ തുടങ്ങിയവ ഉള്‍പ്പെടെ നടപടികള്‍ എടുത്തവയില്‍ പെടും. ഈ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമലംഘനത്തിന്റെ തോത് അനുസരിച്ച് ഒരാഴ്ച മുതല്‍ ഒരു മാസം വരെ പൂട്ടിയിടാന്‍ നോട്ടീസ് നല്കി.

നിയമം അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തിയതും ലംഘനത്തില്‍ ഉള്‍പ്പെടുന്നു.

അത്‌യബ് കിച്ചണ്‍ അല്‍വക്‌റ, ചതൗറ റസ്റ്റോറന്റ് അല്‍ സദ്ദ്, ഔഷ് അല്‍ ബുള്‍ബുള്‍ റസ്‌റ്റോറന്റ് അല്‍ സദ്ദ്, റീം അല്‍ബവാദി അല്‍ ദഫ്‌ന, മോണോംപ്രിക്‌സ് പേള്‍ ഖത്തര്‍, അല്‍ ശാം റോസസ് റസ്‌റ്റോറന്റ് അല്‍ റയ്യാന്‍, ഓള്‍ഡ് അന്താക്യാ റസ്‌റ്റോറന്റ് അല്‍ വക്‌റ, ഗ്രീന്‍ മാര്‍ട്ട് ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് ഇന്‍ അല്‍വക്‌റ, ഷവര്‍മ അല കെഫാക് ഓള്‍ഡ് എയര്‍പോര്‍ട്ട്, റോയല്‍ പാലസ് ബുഖാറി ഓള്‍ഡ് എയര്‍പോര്‍ട്ട്, ബ്രോസ്റ്റഡ് ഗള്‍ഫ് അല്‍നാസര്‍, അല്‍ ബശാവത്ത് റസ്റ്റോറന്റ് ബിന്‍ മഹമ്മൂദ്, അല്‍ അര്‍റാബ് കോഫി ആന്റ് റോസ്റ്ററി, ഹോട്ട് ചിക്കന്‍ റസ്‌റ്റോറന്റ് അല്‍ വക്‌റ, കല്‍ഹ റസ്‌റ്റോറന്റ് ബിന്‍ മഹമ്മൂദ്, നൂര്‍ റസ്‌റ്റോറന്റ് ഫരീജ് അല്‍ മുര്‍റ, ബിരിയാനി കോര്‍ണര്‍ അല്‍ മതാര്‍ സ്ട്രീറ്റ്, ഷബ്രാവി റസ്‌റ്റോറന്റ് മദീന ഖലീഫ സൗത്ത്, അല്‍ സുല്‍ത്താന്‍ റസ്റ്റോറന്റ് അല്‍ നാസര്‍ സ്ട്രീറ്റ്, അല്‍ ഖൈര്‍ ഫിഷ് റസ്റ്റോറന്റ് അല്‍ വക്‌റ, ദിവാന്‍ അല്‍ ജസീറ റസ്‌റ്റോറന്റ് അല്‍ റയ്യാന്‍, പാട്ടിസെര്‍ സൂയിസെ അല്‍ വക്‌റ, കരക് എംക്വന്‍സ് അല്‍വക്‌റ, ദി പബ്ലിക്ക് കിച്ചണ്‍ മദീന ഖലീഫ സൗത്ത്, എഷ്‌തോറ ഗ്രില്‍ റസ്‌റ്റോറന്റ് അല്‍ വക്‌റ, ഔഷ് അല്‍ ബുള്‍ബുള്‍ റസ്‌റ്റോറന്റ് അല്‍ അസീസിയ, വില്ലേജ് ബേക്കറി അല്‍ വക്‌റ, കോഫ്ത ആന്റ് തര്‍ബ് റസ്റ്റോറന്റ് അല്‍ റയ്യാന്‍, ടേസ്റ്റി ടീ അല്‍ വക്‌റ, ജബല്‍ ലെബനന്‍ റസ്‌റ്റോറന്റ് അല്‍ മിര്‍ഖബ്, മോഡേണ്‍ ഇസ്താംബൂള്‍ റസ്‌റ്റോറന്റ് അല്‍ റയ്യാന്‍, ഫലസ്തീന്‍ ഫെലാഫില്‍ റസ്റ്റോറന്റ് അല്‍ വക്‌റ, അബ്‌സി ചായ് അല്‍ വക്‌റ, അല്‍ ഖര്‍മൂതി സീഫുഡ് റസ്റ്റോറന്റ് ഫരീജ് അബ്ദുല്‍ അസീസ്, അര്‍സിത് ലബനാന്‍ അല്‍ മിര്‍ഖബ്, ജബല്‍ ഇസ്താംബൂള്‍ റസ്റ്റോറന്റ് ഓള്‍ഡ് എയര്‍പോര്‍ട്ട്, സമാന്‍ അല്‍ ഖൈര്‍ റസ്‌റ്റോറന്റ് അല്‍ വക്‌റ, സ്‌പൈസ് അപ് ഗ്രില്‍സ് ആന്റ് റസ്റ്റോറന്റ് സല്‍വാ റോഡ്, അസോഖ് റസ്റ്ററന്റ് പീസ് അല്‍ റയ്യാന്‍, ഹര്‍ദീസ് അല്‍വക്‌റ, മുഗള്‍ത് ഹരീസ് അല്‍വലദ സല്‍വാ റോഡ്, മര്‍ഹബ ഇസ്താംബൂള്‍ അല്‍ വക്‌റ, ലൊഖ്മ ഷാഹിയ മുഐതിര്‍, ഡെബ്‌സ് ഡബ്ല്യു റമ്മന്‍ പേള്‍ ഖത്തര്‍, പെട്ര റസ്റ്റോറന്റ് അല്‍വക്‌റ, ലിറ്റില്‍ പേള്‍ സീസ് സീ ഫുഡ് റസ്റ്റോറന്റ് അല്‍ ഗറാഫ, പാനൂര്‍ റസ്റ്റോറന്റ് അല്‍ഖോര്‍, ടേക് ഖഹ്വ അല്‍ ഹിലാല്‍, സ്റ്റാര്‍ ബര്‍ഗര്‍ അല്‍ നജ്മ, മിസ്റ്റര്‍ അപ്പറ്റൈസര്‍ റസ്റ്റോറന്റ് അല്‍ ഹിലാല്‍, അബ്ദു കോഫ്ത റസ്റ്റോറന്റ് സോണ്‍ 71 എന്നിവയ്‌ക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചത്.

