Community
വടകര സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ദോഹ: ഖത്തറില്‍ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മൂന്നരപ്പതിറ്റാണ്ടായി ഖത്തറില്‍ ജോലി ചെയ്യുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. അലി നാമ പെര്‍ഫ്യൂം/ ലേഡീസ് ടെയ്‌ലറിംഗ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മേമുണ്ടയിലെ പരേതരായ കുഞ്ഞിരാമന്റേയും മാതുവിന്റേയും മകനാണ് രാജു. ഭാര്യ: ലിജിത. മകള്‍: ഭാഗ്യലക്ഷ്മി.
Continue Reading