

പുല്ലേപ്പടി: മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് നൂതനമായ രീതികള്‍ പരീക്ഷിച്ച് മുന്നേറുകയാണ് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്). അറബി ഭാഷാ പഠനത്തെ കൂടുതല്‍ രസകരവും ഫലപ്രദവുമാക്കാന്‍ സഹായിക്കുന്ന നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി പദ്ധതികളിലൂടെ അധ്യാപക ശാക്തീകരണത്തിന് കെ എ ടി എഫ് നേതൃത്വം നല്‍കുകയും ബൈത്തുല്‍ ഇത്തിഹാദ് പോലുള്ള ഭവന പദ്ധതികള്‍ നടപ്പിലാക്കി ഇതിനകം മാതൃകയായിട്ടുണ്ടെന്നും കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷറഫ് അഭിപ്രായപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുല്ലേപ്പടി ദാറുല്‍ ഉലൂം അറബിക് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ആര്‍ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, താഹിര്‍ സേട്ട്, ത്വാഹ പൊന്നാരിമംഗലം, പി എം സുബൈര്‍, പി എ അബ്ദുസ്സലാം ഇസ്ലാഹി, അനസ് നദ്വി, മുഹമ്മദ് അഷ്‌റഫ് ഇസ്ലാഹി, അബ്ദുല്‍ ജബ്ബാര്‍ വൈപ്പിന്‍, മുഹമ്മദ് അന്‍സാരി, അബ്ദുറഹീം പരപ്പനങ്ങാടി, സഹീര്‍ തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
