

ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന കളറിങ് ദി കള്‍ച്ചര്‍ ഇന്റര്‍ സ്‌കൂള്‍ പെയിന്റിംഗ് മത്സരങ്ങള്‍ 17ന് വെള്ളിയാഴ്ച മൈതര്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 700ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 17ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം 3.30 വരെ വിവിധ സ്ലോട്ടുകളായാണ് മത്സരം നടക്കുന്നത്.

പെയിന്റിംഗ് മത്സരത്തിന് മുന്നോടിയായി പ്രശസ്ത ചിത്രകാരി നീത ജോളി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞയാഴ്ച ഐ സി സി അശോക ഹാളില്‍ നടന്നിരുന്നു. ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം നിര്‍വഹിച്ച കളറിങ് ദി കള്‍ച്ചര്‍ പ്രദര്‍ശനത്തിന് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. ജീവസുറ്റ ചിത്രങ്ങളുടെ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് ഐ സി സിയിലെത്തിയത്.

പ്രോഗ്രാം കണ്‍വീനര്‍ ഷൈജു ധമനി, കോ കോര്‍ഡിനേറ്റര്‍ മോഹനകുമാര്‍, അജ്പാക് പ്രസിഡന്റ് ഷെഫി വൈശ്യനാടം, സെക്രട്ടറി പ്രേമ ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
