രാമന്തളി വടക്കുമ്പാട് പ്രദേശത്തെ അവഗണനക്കെതിരെ വന്‍ പ്രതിഷേധവുമായി രാമന്തളി ശാഖാ മുസ്‌ലിം ലീഗ്

Web Desk
3 Min Read

രാമന്തളി: കാലാകാലങ്ങളായി രാമന്തളി വടക്കുമ്പാട് പ്രദേശത്ത് റോഡുകളുടെ ശോചനീയാവസ്ഥയും കുടുംബാരോഗ്യ (ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍) നിര്‍മ്മാണ പ്രവര്‍ത്തനവും സംബന്ധിച്ച് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ജനകീയ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ദിവസങ്ങള്‍ക്കകം കാലവര്‍ഷം എത്തിച്ചേരുന്ന തോടെ വടക്കുമ്പാട് പ്രദേശത്തുള്ള ഒരൊറ്റ പഞ്ചായത്ത് റോഡിലൂടെയും ജനങ്ങള്‍ക്കൊ വാഹനങ്ങള്‍ക്കൊ സഞ്ചരിക്കാര്‍ സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

city exchange

ഒരൊറ്റ റോഡു പോലും വര്‍ഷങ്ങളായി അറ്റകുറ്റ പണി നടത്തുകയോ റീടാറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. പഞ്ചായത്തിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ ഗണ്യമായ വിഹിതം ലഭിക്കുന്ന വടക്കുമ്പാട് പ്രദേശത്തോട് പഞ്ചായത്ത് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്.

ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ മൗലവി റോഡും ഹാജി റോഡും അടിയന്തിരമായി ടാര്‍ ചെയ്യാനുള്ള ഫണ്ട് ലഭ്യമാക്കി വര്‍ഷകാലം എത്തുന്നതിന് മുന്‍പ് തന്നെ ഗതാഗത യോഗ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചു പ്രസിഡണ്ടിനു നിവേദനം സമര്‍പ്പിച്ചു.

മൂന്നാം വാര്‍ഡിലൂടെ കടന്നു പോകുന്ന മൗലവി ലിങ്ക് റോഡിന്റെ അവസ്ഥ ഏറെ ശോചനീയമാണ് എം എല്‍ എ ഫണ്ട് അനുവദിക്കപ്പെട്ടുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും റോഡ് റിപ്പയറിംഗ് നടത്താനുള്ള ഒരു നീക്കവും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കാണുന്നില്ല. അതുകൊണ്ട് ലഭ്യമാകുന്ന എല്ലാ ഫണ്ടും ഉപയോഗിച്ച് അടിയന്തിരമായി പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു.
മാത്രമല്ല, ഹാജി റോഡ് മുണ്ട വളപ്പ് റോഡ്, മൊയ്തീന്‍ പള്ളി- മൂരിക്കോട് റോഡ് എന്നിവ റോഡാണോ തോടാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളത്. ഇതൊക്കെ പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഉള്‍കൊണ്ട് സത്വര നടപടി കൈകൊള്ളണമെന്ന് മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍ അനുവദിച്ചത് നടപ്പിലായിക്കിട്ടാന്‍ നീണ്ട 20 വര്‍ഷത്തോളമായി പ്രദേശ വാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട്. അതിനു വേണ്ടി 15 സെന്റ് സ്ഥലം പോലും രണ്ട് തവണകളിലായി സര്‍ക്കാറിലേക്ക് സ്ഥലം റജിസ്ട്രര്‍ ചെയ്ത് വിട്ടു നല്‍കുകയും ചെയ്തു. അതും മരീചികയായി തുടരുകയാണ്. അടിയന്തരമായി ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കി ഹെല്‍ത്ത് സെന്റര്‍ യഥാര്‍ഥ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു.

ഈ വിഷയങ്ങള്‍ ഒക്കെ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിച്ച് ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം അകറ്റണമെന്നും പ്രതിഷേധ ധര്‍ണ്ണയില്‍ ഉയര്‍ന്നു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദല്ല ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രാമന്തളി ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ശാഖാ ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തില്‍, രാമന്തളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി ഉണ്ണികൃഷ്ണന്‍, പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി മുഹമ്മദലി, മുന്‍ രാന്തളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കണ്ണന്‍ രാമന്തളി പഞ്ചായത്ത് അംഗങ്ങളായ മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, കെ സി അബ്ദുല്‍ ഖാദര്‍, പി അബ്ദുല്‍ അസീസ്, മുഹമ്മദ് കരമുട്ടം, സി ജയരാജന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ശാഖാ ലീഗ് ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദി പറഞ്ഞു. വനിത ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ മുസലിം ലീഗ്, യൂത്ത് ലീഗ്, പ്രവാസി ലീഗ്, വനിതാ ലീഗ്, എസ് ടി യു തുടങ്ങി പ്രവര്‍ത്തര്‍ മുദ്രാവാക്യം മുഴക്കി ജാഥയായി വന്നു കൊണ്ടാണ് പ്രതിഷേധ ധര്‍ണ്ണയില്‍ കണ്ണികളായത്.

ന്യായമായ അവകാശങ്ങള്‍ക്ക് പരിഹാരം കാണാത്തപക്ഷം നാട്ടുകാരെ മുഴുവന്‍ പങ്കെടുപ്പിച്ച് ബഹുജന സമരവും വേണ്ടി വന്നാല്‍ വിജയം വരെ നിരാഹാര സമരവും സംഘടിപ്പിക്കേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!